ചെങ്ങന്നൂർ: മകൾ ജീവനൊടുക്കിയതിന് പിന്നാലെ പിതാവിനെ കാണാതായി. ചെറിയനാട് ഇടമുറി സുനിൽഭവനത്തിൽ സുനിൽകുമാർ (50)നെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. ബുധനാഴ്ച മകൾ ഗ്രീഷ്മയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ സുനിൽ കുമാർ കല്ലിശേരി ഭാഗത്തെ പമ്പയാറ്റിൽ ചാടിയതാണെന്ന് സംശയിക്കുന്നു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുനിൽ കുമാർ മകളുടെ മരണ ശേഷം സഹപ്രവർത്തകരോട് തിനിക്കിനി ജീവിക്കേണ്ടെന്ന് പറഞ്ഞിരുന്നത്രേ. പൊലീസും ഫയർഫോഴ്സും പമ്പയാറ്റിൽ തെരച്ചിൽ നടത്തി.