
പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ, സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുൾ കലാം ആസാദ്, അഡ്വ.ഷൈനി ജോർജ്ജ്, ജില്ലാ സെക്രട്ടറി ജോസ് പനച്ചക്കൽ, കലാധരൻ പിള്ള, വർഗീസ് പൂവൻപാറ, പ്രകാശ് പേരങ്ങാട്ട്, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി മറിയാമ്മ വർക്കി, ഉഷാ തോമസ്,സലീം പെരുന്നാട്, സുധാകുമാരി, പ്രദീപ് കുളങ്ങര എന്നിവർ പ്രസംഗിച്ചു.