neet

പത്തനംതിട്ട : പ്ലസ് ടു സയൻസ്, കണക്ക് വിഷയങ്ങളെടുത്തു വിജയിച്ച പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്ന് മികച്ച മാർക്ക് ലഭിച്ചവരെ തിരഞ്ഞെടുത്ത് നീറ്റ്, കീം പ്രവേശനപരിശീലനത്തിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ, പരിശീലനം നടക്കുന്ന സ്ഥലത്തു താമസിച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുളള സമ്മതപത്രം, വെളളക്കടലാസിൽ രേഖപ്പെടുത്തിയ രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്ക് ജൂലായ് 10 നകം സമർപ്പിക്കണം. ഫോൺ : 04735 227703.