കോന്നി : പോത്തുപാറയിൽ വളർത്തു നായയെ പെരുമ്പാമ്പ് വിഴുങ്ങി. വെള്ളിയാഴ്ച രാത്രി 10. 30 നാണ് സംഭവം. പോത്തുപാറ കിഷോർ ഭവനിൽ കിഷോറിന്റെ അഞ്ച് മാസം പ്രായമുള്ള വളർത്തുനായയെയാണ് വിഴുങ്ങിയത്. നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിച്ചിട്ടും എത്തിയില്ലെന്ന് പരാതിയുണ്ട്. പെരുമ്പാമ്പിന്റെ വായിൽ അകപ്പെട്ട വളർത്തുനായയെ പുറത്തെടുക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പെരുമ്പാമ്പിനെ ചത്തനിലയിൽ കണ്ടെത്തി. വനമേഖലയോട് ചേർന്ന് പോത്തുപാറയിൽ ആനയും പുലിയും കടുവയും കാട്ടുപോത്തുകളും കാട്ടുപന്നികളും അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവാവുകയാണ്.