maram
അമ്മയുടെ പേരിൽ ഒരു മരം പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം ബിജെപി മണ്ഡലം പ്രസിഡണ്ട് ശ്രീ. അനിൽ നെടുമ്പള്ളിൽ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ വാർഷികത്തിന്റെ ഭാഗമായി "അമ്മയുടെ പേരിൽ ഒരു മരം" പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം ഇന്നലെ ബി.ജെ.പി അടൂർ മണ്ഡലം ഓഫീസിൽ നടന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ചാ ജില്ലാപ്രസിഡന്റ് രൂപേഷ് അടൂർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം മാത്യൂസ് പടിപ്പുരയിൽ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.അരുൺ താന്നിയ്‌ക്കൽ, വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ മാങ്കൂട്ടം, സെക്രട്ടറിമാരായ ബി.സച്ചിൻ, ഗോപൻ മിത്രപുരം, ട്രെഷറർ എസ്.വേണുഗോപാൽ, ജില്ലാ സാംസ്കാരിക സെൽ കൺവീനർ സുനിൽ മാവേലി, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ്‌. ജി,എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മുരുകൻ, ബൂത്ത്‌ ജനറൽ സെക്രട്ടറി വിക്രമൻ പിള്ള എന്നിവർ സംസാരിച്ചു.