photo
അപകട ചിത്രം

പ്രമാടം : നിറുത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ഗുരുതരപരിക്ക്. കോന്നി ഗവ. മെഡിക്കൽ കോളേജിലെ നഴ്സ് കൊല്ലം തേവലക്കര സ്വദേശിനി സജിതയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30 ഓടെ കോന്നി -ചന്ദനപ്പള്ളി റോഡിൽ പൂങ്കാവ് അമ്മൂമ്മത്തോടിന് സമീപം ഐ.പി.സി എബനേസർ ചർച്ചിന് മുന്നിലായിരുന്നു അപകടം. സജിതയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊച്ചി ലോഷ്കോർ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. വി. കോട്ടയത്തെ താമസ സ്ഥലത്ത് നിന്നും മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു സജിത.