പത്തനംതിട്ട: കോന്നി താലൂക്ക് കേന്ദ്രീകരിച്ച് എക്സൈസ് സർക്കിൾ ഓഫീസ് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.അജി അദ്ധ്യക്ഷനായിരുന്നു. അസി. എക്സൈസ് കമ്മിഷണർ സി.കെ.അനിൽകുമാർ, കെ.എസ്.ഇ.ഒ.എ ജില്ലാ സെക്രട്ടറി ടി.ഗോപാലകൃഷ്ണൻ ആശാരി, വിമുക്തി കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ, സംസ്ഥാന സെക്രട്ടറി പി.ഡി. പ്രസാദ്, ട്രഷറർ എം.എ.കെ ഫൈസൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷാബു തോമസ്, സംസ്ഥാന കൗൺസിലർമാരായ എൻ. പ്രവീൺ, കെ.എസ് ആനന്ദ്, ജില്ലാ സെക്രട്ടറി എ.അയൂബ്ഖാൻ, വൈസ് പ്രസിഡന്റ് ഗീതാലക്ഷ്മി എന്നിവർ സംസാരിച്ചു.