പത്തനംതിട്ട : മൊബൈലിൽ അശ്ളീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിച്ച കേസിൽ മാന്നാർ സ്വദേശി 50കാരനെ പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി 98 വർഷം കഠിന തടവിനും 5.25ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ 5 വർഷം കൂടി തടവ് അനുഭവിക്കണം. ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. മകൾക്ക് 11 വയസ് പൂർത്തിയായപ്പോൾ മുതൽ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
നേരിട്ടു കണ്ട അയൽവാസി സംഭവം കുട്ടിയുടെ മാതാവിനെ അറിയിക്കുകയായിരുന്നു. മുമ്പ് വിവാഹിതനായിരുന്ന പ്രതി ഇത് മറച്ചുവച്ച് പെൺകുട്ടിയുടെ മാതാവിനെ വിവാഹം കഴിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായി.