kodumon

കൊടുമൺ : എഴംകുളം - കൈപ്പട്ടൂർ റോഡിൽ മന്ത്രി വീണാജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുൻവശത്തെ ഓട പണിതത് തടഞ്ഞ പ്രവർത്തകരെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ മാർച്ച് നടത്തി. കൊടുമൺ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്‌റ്റേഷന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. അലെൻമെന്റ് മാറ്റി ഓട നിർമ്മിക്കുന്നതായി ആരോപിച്ച് ആദ്യം ഓട നിർമാണം തടഞ്ഞത് സി.പി.എം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ.ശ്രീധരൻ ആയിരുന്നുവെന്ന് പഴകുളം മധു പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ.കെ.ശ്രീധരനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അനിൽ കൊച്ചമുഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പ്രസിഡന്റ് സഖറിയ വർഗീസ്, തോപ്പിൽ ഗോപകുമാർ, അജികുമാർ രണ്ടാംകൂറ്റി, എ.വിജയൻ നായർ, എ.ജി.ശ്രീകുമാർ, ജിതേഷ്‌കുമാർ, ബിജു ഫിലിപ്പ്, അങ്ങാടിക്കൽ വിജയകുമാർ, മുല്ലൂർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.