
തിരുവല്ല: കുമ്പനാട് കടപ്ര സാൽവേഷൻ ആർമിക്ക് നിർമ്മിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഇന്ന് രാവിലെ 10ന് ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല നിർവഹിക്കും.തുടർന്ന് ഡിവിഷണൽ കമാൻഡർ മേജർ ഒപി ജോണിന്റെ അദ്ധ്യക്ഷതയിൽ പരിശുദ്ധാരാധന നടക്കും. ഡെവലപ്മെന്റ് സെക്രട്ടറി വിക്ടർ ജോൺ റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 5ന് മുൻകാല പുരോഹിതരെ ആദരിക്കും. 6.30ന് പ്രൈയ്സ് ആൻഡ് വർഷിപ്പ്.