റാന്നി: അങ്ങാടി പഞ്ചായത്തിലെ പുല്ലൂപ്രം , താമരശേരി പടി, തുണ്ടത്തിൽ പടി, മേനാത്തോട്ടും ഭാഗങ്ങളിൽ മോഷ്ടാക്കളുടെ ശല്യം വ്യാപകമാകുന്നതായി പരാതി. പകലും മോഷ്ടാക്കളുടെ ശല്യമേറിയതോടെ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം താമരശേരിയിൽ ശിവകുമാറിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ അടക്കം മോഷ്ടാക്കൾ കവർന്നിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രി ളാഹയിൽ രാജുവിന്റെ വീട്ടിലും മോഷ്ടാക്കൾ കതക് തകർക്കാൻ ശ്രമം നടന്നിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണന്നാണ് നാട്ടുകാരുടെ ആവശ്യം. റാന്നിയുടെ പരിസര പ്രദേശങ്ങളിലും ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും ഉൾപ്പെടെ കാണിക്ക വഞ്ചികളും തകർത്തിട്ടുണ്ട്. എന്നാൽ മോഷ്ടാക്കളെപ്പറ്റി യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. മാസങ്ങളിൽ മുമ്പ് അത്തിക്കയം, മുക്കട എന്നിവിടങ്ങളിൽ ട്രാൻസ്ഫോർമാറുകയിൽ നിന്നും വൈദ്യുതി ബന്ധം വിച്ഛേദിച്ച് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉൾപ്പെടെ മോഷണം നടന്നിരുന്നു.അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണെമെന്നാണ് നാട്ടുകാരുടെ ആവശ്യം.