പത്തനംതിട്ട: അടൂർ - വെള്ളക്കുളങ്ങര - മണ്ണടി റോഡ് നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബി.ബിനുവിനെ സസ്പെൻഡ് ചെയ്തു. റോഡിന്റെ അളവ് കൂട്ടിക്കാണിച്ച് നിർമ്മാണ ഫണ്ട് തട്ടിയെടുത്തുവെന്നായിരുന്നു പരാതി. വിജിലൻസ് അന്വേഷണത്തിൽ 20.72ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. 2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്. റോഡ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരനുമായി ചേർന്ന് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷണം പൂർത്തിയാകുന്നതു വരെ മനുവിനെ സസ്പെൻഡ് ചെയ്യണമെന്ന വിജിലൻസ് ശുപാർശയെ തുടർന്ന് പൊതുമരാമത്ത് സെക്രട്ടറി കെ.ബിജുവാണ് നടപടിയെടുത്തത്.