
പത്തനംതിട്ട : ആറാം ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയ നടപടിയിൽ പ്രതിഷേധിച്ച്, വിദ്യാഭ്യാസ വകുപ്പ് നടത്തിയ ക്ലസ്റ്റർ പരിശീലനം എൻ.ടി.യു ബഹിഷ്കരിച്ചു. പത്തനംതിട്ടയിൽ ജില്ലാഅദ്ധ്യക്ഷ അനിത ജി.നായർ അക്കാദമിക് കലണ്ടർ കത്തിച്ചുകൊണ്ട് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരിയിൽ സംസ്ഥാനസമിതി അംഗം എസ്.ഗിരിജാദേവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജി.സനൽ കുമാർ, ബി.മനോജ്, ജ്യോതി ജി.നായർ, വിഭു നാരായൺ, ഡോ.ഹരിലാൽ എന്നിവർ സംസാരിച്ചു.