അടൂർ: പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷയും 21 വർഷം അധിക കഠിന തടവും രണ്ടു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ പ്രത്യേക കോടതി. തണ്ണിത്തോട് തേക്കുതോട് മണിമരുതി കൂട്ടം രാജേഷ് ഭവനിൽ സെൽവ കുമാർ(36) നെയാണ് അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി.മഞ്ജിത്ത് ശിക്ഷിച്ചത്. 2014 ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് അഡ്വ.പി.സ്മിത ജോൺ ഹാജരായി.