പത്തനംതിട്ട: പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിലെ ഇസാറ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയിൽ ഇന്ന് മുതൽ 10 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും നടത്തും. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരിശോധന. ഇന്ന് രാവിലെ ഒൻപതിന് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ആർ.എസ് ഷൈൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9497287899, 0468 2237899.