
പത്തനംതിട്ട : കാലവർഷത്തിനാെപ്പം രോഗങ്ങളും പടരുന്നു. ഡെങ്കിയും എലിപ്പനിയുമാണ് ഇപ്പോഴത്തെ ഭീഷണി. വേനൽമഴ കഴിഞ്ഞ് ഡെങ്കി രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു. എന്നാലിപ്പോൾ ഡെങ്കി ഹോട്ട് സ്പോട്ടുകളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞദിവസം നടന്ന ജില്ലാ വികസന സമിതിയോഗത്തിലും മഴക്കാല രോഗം വ്യാപിക്കുന്നത് ചർച്ചയായി. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും പ്രതിരോധ നടപടികൾ ശക്തമാക്കനും ആരോഗ്യമന്ത്രി വീണാജോർജ് പങ്കെടുത്ത അവലോകന യോഗം നിർദേശിച്ചു. ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗം ചേരും. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരും മരുന്നുമുണ്ടെന്ന് ഉറപ്പുവരുത്തും.
പ്രതിരോധം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളംകെട്ടി നിൽക്കാൻ അനുവദിക്കരുത്. രോഗം വന്നയാളെ കൊതുകുവലയ്ക്കുള്ളിൽ കിടത്തണം. കൊതുക് കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുക് വളരാൻ സാദ്ധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കണം. ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കണം.
കഴിഞ്ഞയാഴ്ചയിലെ ഡെങ്കിഹോട്‌സ്‌പോട്ടുകൾ
(പ്രദേശം, വാർഡ് ക്രമത്തിൽ)
പത്തനംതിട്ട നഗരസഭ : 7, 8, 10
പന്തളം നഗരസഭ : 24, 29, 32
മലയാലപ്പുഴ : 8,9
കൂടൽ : 16
തണ്ണിത്തോട് : 8
പള്ളിക്കൽ : 16, 23
ഏനാദിമംഗലം : 5, 6, 13
കോന്നി : 12
ചിറ്റാർ : 13
സീതത്തോട് : 8,13
'' ഡെങ്കി, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ആരോഗ്യ പ്രവർത്തകർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.
മന്ത്രി വീണാജോർജ്