
പത്തനംതിട്ട : കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ അംഗങ്ങളായ കർഷകതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിനുളള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളിൽ സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യ ചാൻസിൽ എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും പ്ലസ് ടു /വി എച്ച് എസ് ഇ അവസാനവർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. എസ്. സി /എസ്. ടി വിഭാഗത്തിൽപ്പെട്ടവർക്ക് എസ്.എസ്.എൽ.സി യ്ക്ക് 70 ശതമാനവും പ്ലസ് ടു വിന് 80 ശതമാനവും മാർക്ക് പരിധിയിൽ ഇളവുണ്ട്. ഫോൺ : 04682327415.