sndp-
എസ്എൻഡിപി യോഗം വനിത സംഘം പത്തനംതിട്ട യൂണിയന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ : സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം വനിത സംഘം പത്തനംതിട്ട യൂണിയന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമൂഹമാദ്ധ്യമങ്ങളിൽ കൂടി അധിക്ഷേപിക്കുന്നത്തിനെതിരെ യോഗത്തിൽ പ്രമേയം പാസാക്കി. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, പി.കെ. പ്രസന്നകുമാർ, പി.വി രണേഷ്,മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ്, ട്രഷറർ അഡ്വ. രജിത ഹരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷീലാ രവി (പ്രസിഡന്റ്), അഡ്വ.രജിത ഹരി (വൈസ് പ്രസിഡന്റ് ), സരള പുരുഷോത്തമൻ (സെക്രട്ടറി ), ഗീതാ സദാശിവൻ (ഖജാൻജി ), രജനി, സുമി ശ്രീലാൽ, സ്മിത മനോഷ് (കേന്ദ്ര സമിതി അംഗങ്ങൾ) ബിന്ദു പവിത്രൻ, നിഷ മനോജ്, ശോഭ ഷാജി, പത്മ സുരേഷ് ( കമ്മിറ്റി അംഗങ്ങൾ) സുശീല ശശി, ദിവ്യ.എസ്.എസ്, ശാന്തമ്മ സദാശിവൻ, സരോജിനി സത്യൻ, ഷീബ സത്യൻ, വസന്തകുമാരി, രജനി വിദ്യാധരൻ (പ്രത്യേക ക്ഷണിതാക്കൾ ) എന്നിവരെ തിരഞ്ഞെടുത്തു.