01-mohan-babu
കോഴഞ്ചേരി യൂണിയന്റെ പടിഞ്ഞാറൻ മേഖലാ കമ്മിറ്റി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയന്റെ പടിഞ്ഞാറൻ മേഖലാ കമ്മിറ്റി യോഗം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും പടിഞ്ഞാറൻ മേഖലാ കമ്മിറ്റി ചെയർമ്മാനുമായ രാജൻ കുഴിക്കാല അദ്ധ്യക്ഷത വഹിച്ചു. ചതയ ദിനമായ ആഗസ്റ്റ് 20ന് ഉച്ചയ്ക്ക് 2.30ന് കുമ്പനാട് നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ 2500 ശ്രീനാരായണീയരെ പങ്കെടുപ്പിക്കുന്നതിനും,രഥം,വാദ്യമേളങ്ങൾ പ്ലോട്ടുകൾ കാവടി മറ്റ് അലങ്കാരങ്ങളുംജയന്തി ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടാൻ പീതാംബര ധാരികളുടെ ഘോഷയാത്ര പ്രത്യേക അനുഭവമാക്കാനുള്ള പരിശ്രമത്തിലാണ് മേഖലാ കമ്മിറ്റി.സമ്മേള​നത്തിൽ യൂണിയൻ കൗൺസിലർ സുഗതൻ പൂവത്തൂർ,പുല്ലാട് ടൗൺ ശാഖാ സെക്രട്ടറി അശോകൻ ശാന്തി, വൈദിക യോഗം ജില്ലാ ചെയർമാൻ ശാന്തി പ്രേം ഗോപിനാഥ് എന്നിവർ സംസാരിച്ചു.