
പത്തനംതിട്ട : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് കോൺഗ്രസ് ആറൻമുള മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് ജ്യോതിഷ്കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിത് മണ്ണിൽ അദ്ധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ കെ.ശിവദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി സി ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, എം.എസ്.സിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, കെ.ശിവപ്രസാദ്, ഐ.എൻ.ടി.യു.സി, ജില്ലാ നേതാക്കളായ എ.ഡി.ജോൺ, പി.കെ.ഇക്ബാൽ, വി.എൻ.ജയകുമാർ, സുരേഷ് കുഴുവേലി , ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, എൽസി ക്രിസ്റ്റഫർ, കെ.പി.മുകുന്ദൻ, ജോമോൻ പുതുപറമ്പിൽ, രാധാമണി സോമരാജൻ, ജോൺസൺ കോയിപ്രം,ബിജു തോട്ടപ്പുഴശ്ശേരി എന്നിവർ പ്രസംഗിച്ചു. ആറൻമുള ബ്ലോക്ക് പ്രസിഡന്റായി മിനി ഷിബുവിനെയും (ആറന്മുള ) ജനറൽ സെക്രട്ടറിയായി ശോഭ മോഹനനെയും (തോട്ടപ്പുഴശേരി ) തിരഞ്ഞെടുത്തു.