function-

മലയാലപ്പുഴ : പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുക്കുഴി ആശ്രയ ഗ്രാമത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാമോഹൻ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രിജ പി.നായർ അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു എസ്.പുതുക്കുളം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശാകുമാരി, ബിന്ദു ജോർജ്, രഞ്ജിത്ത്.ടി.ആർ, സന്തോഷ് കുമാർ.വി.വി, സുമരാജശേഖരൻ, ഷീബാരതീഷ്, ജോർജുകുട്ടി.വി.ജെ, കലയപുരം ജോസ്, ടി.എസ്.സി പ്രസാദ്, മനോജ് സുകുമാരൻ, പ്രസന്നൻ കുറഞ്ഞിപ്പുഴ, വിനോദ് പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു.