
പൂഴിക്കാട് : പൂഴിക്കാട് ഗവ.യു.പി സ്‌കൂളിലെ വിമുക്തി ക്ലബ്ബ് പ്രവർത്തകർ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശറാലി നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ കാർഡുകൾ പിടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും കുട്ടികൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് കുട്ടികൾ സ്‌കൂളിന് ചുറ്റും ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രഥമാദ്ധ്യപകൻ സി.സുദർശനൻ പിള്ള, അദ്ധ്യാപകരായ രാജേശ്വരി, പിങ്കി.വി, അഞ്ജു , ശ്രീനാഥ്.എസ്, സുനിൽ കുമാർ, ആനിയമ്മ ജേക്കബ്, അഞ്ചു, അമ്പിളി.എസ് എന്നിവർ നേതൃത്വം നൽകി.