
പത്തനംതിട്ട : വിശ്വകർമ സർവീസ് സോസൈറ്റി പത്തനംതിട്ട ശാഖയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികൾക്ക് അവാർഡും വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് അസി.പ്രൊഫസർ പി.സുനിൽ കുമാർ മോട്ടിവേഷൻ ക്ളാസെടുത്തു. പി.അംബിരാജ്, സരസ്വതിയമ്മാൾ, അശോക് കുമാർ പമ്പ, സി.അനന്തകൃഷ്ണൻ, സ്വാമിനാഥ്, പി.അനന്ത കൃഷ്ണൻ, വി.രേണു, വി.സി.പാർത്ഥൻ, കെ.രാജേഷ്, കെ.സുരേഷ് എന്നിവർ സംസാരിച്ചു.