
പന്തളം: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. സ്‌കൂൾ പ്രൻസിപ്പൽ ജി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് ടി.എം.പ്രമോദ് അദ്ധ്യക്ഷനായിരുന്നു. കേഡറ്റ് ആഷ്ലിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉപന്യാസ രചന, പോസ്റ്റർ മത്സരം, ക്വിസ് മത്സരം, ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ഫ്‌ളാഷ് മോബ് , നാടകം എന്നിവ നടന്നു. സി പി ഓമാരായ സി.ആർ.ഗീത ,എ.മോത്തി മോൾ എന്നിവർ നേതൃത്വം നല്കി.