sports

പത്തനംതിട്ട : സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സീനിയർ സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ പ്രിയങ്ക് ഡി.അലക്‌സ് ചാമ്പ്യനായി. രോഹിത് ജേക്കബ്, നിരുപംഷ, ശ്രീനന്ദ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ഇവർ 13 മുതൽ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.

പത്തനംതിട്ട ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ടെക്‌നിക്കൽ കമ്മിറ്റി അംഗം ഡോ.മനോജ്കുമാർ അദ്ധ്യക്ഷതവഹിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സി.പി.ഷിജിത്ത്, കമ്മിറ്റി അംഗങ്ങളായ ബിജുകുമാർ, ബിനി വർഗീസ്, വീണാലാൽ, രാജശ്രീ എന്നിവർ സമ്മാനദാനം നിർവഹിച്ചു.