anusmaranam-
എൻ. ശ്രീധരൻ അനുസ്മരണം അഡ്വ മണ്ണടി മോഹനൻ ഉദ്ഘാടനം ചെയുന്നു

അടൂർ : എസ്.എൻ.ഡി.പി യോഗം നെല്ലിമുകൾ 3682-ാം ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ എൻ. ശ്രീധരൻ അനുസ്മരണം യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ബ്രഹ്മദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറിമാരായ രാജേന്ദ്രൻ, ആർ.മോഹനൻ, വനിതാ സംഘം പ്രസിഡന്റ് സതിഭായി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അക്ഷയ് മോഹനൻ, സെക്രട്ടറി ഷിജി, ജോ.സെക്രട്ടറി രതീഷ്, കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ, ഓമന പുരുഷോത്തമൻ, സുരേന്ദ്രൻ , ശാഖാ സെക്രട്ടറി അരുൺ സുദർശനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 22വർഷം നെല്ലിമുകൾ ശാഖയുടെ പ്രസിഡന്റ് ,സെക്രട്ടറി, രക്ഷാധികാരി സ്ഥാനങ്ങൾ വഹിച്ച ആളായിരുന്നു നെല്ലിമുകൾ അരുൺ നിവാസിൽ എൻ. ശ്രീധരൻ.