പത്തനംതിട്ട : മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാംഗമായ ഫാ.മാർട്ടിൻ ജോസഫ് പുത്തൻവീട് (43) നിര്യാതനായി. മുളന്തറ പുത്തൻവീട് പി.ജോസഫും ലില്ലിക്കുട്ടിയുമാണ് മാതാപിതാക്കൾ. 2008 ഏപ്രിൽ രണ്ടിന് വൈദികനായ അദ്ദേഹം തിരുവനന്തപുരം അതിരൂപതയിലും 2010 മുതൽ പത്തനംതിട്ട രൂപതയിലും വൈദികശുശ്രൂഷ നിർവഹിച്ചു വരികയായിരുന്നു.
സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 10ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ. അവസാന ശുശ്രൂഷകൾ ഉച്ചക്ക് 11.30ന് മുളന്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.