01-cvc
അങ്ങാടിക്കൽ തെക്ക്, കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെയും സഹൃദയ കലാ കായിക സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനപ്രഭയേ ആദരിച്ചപ്പോൾ

അങ്ങാടിക്കൽ തെക്ക്: കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെയും സഹൃദയ കലാ കായിക സമിതിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും, അനുമോദനവും,പഠനോപകരണ വിതരണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബീനപ്രഭ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡന്റ് പി.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ആർ.പ്രസാദ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബീനപ്രഭയെ സഹൃദയ കലാ കായിക സമിതിക്ക് വേണ്ടി രക്ഷാധികാരി പി.കെ പ്രഭാകരൻ ആദരിച്ചു.

പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.വി ചന്ദ്രൻ പഠനോപകരണങ്ങൾ നൽകി. ശ്യാം ജെ, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, ബിജുകുമാർ, പ്രിൻസ് പ്രകാശ്, ആര്യ ഉദയൻ, ഗീതു ജയൻ, മാധവി ബിജു, രുക്മ ബി.കുമാർ, രുഗ്മ സുനിൽ, ദേവനന്ദ എന്നിവർ പങ്കെടുത്തു.