കുമ്പനാട് : വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കുമ്പനാട് മുണ്ടമല മോളുഴത്തിൽ പരേതനായ പി.എ.നാണുവിന്റെ മകൻ ഓമനക്കുട്ടൻ (50) ആണ് മരിച്ചത്. ഭാര്യ: രജനി, മക്കൾ : ആരതി, ആദിത്യൻ. ചിങ്ങവനത്ത് സുഹൃത്തിന്റെ വിവാഹത്തിന് പോയി മടങ്ങുമ്പോൾ തെങ്ങണ ഇല്ലിമൂടിനു സമീപം കഴിഞ്ഞ ശനിയാഴ്ച 6ന് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ദുബൈയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സംസ്‌കാരം പിന്നീട്.