റാന്നി : പെരുനാട് എസ്.എൻ.ഡി.പി യോഗം സംയുക്ത സമിതിയിലെ 79 കക്കാട്, 420 മാടമൺ, 831 പെരുനാട്, 3251 കണ്ണന്നുമൺ, 3570 വയറൻമരുതി, 3571 പെരുനാട് ടൗൺ, 6073 മുക്കം, 64 47 ളാഹ എന്നീ ശാഖയുടെ പ്രസിഡന്റ്, സെക്രട്ടറി , വൈസ് പ്രസിഡന്റ് എന്നിവരുടെ യോഗം സംയുക്ത സമിതി ആസ്ഥാനത്ത് നടന്നു. ആഗസ്റ്റ് 17 മുതൽ 20 വരെ ഗുരുദേവ ജയന്തി ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയുടെ അദ്ധ്യക്ഷതയിൽ കൂടിയ നടന്ന യോഗം സെക്രട്ടറി എ.എൻ വിദ്യാധരൻ, സമിതി കൗൺസിലർമാരായ വി.കെ രാജു വാഴവിള, കെ. കൃഷ്ണൻകുട്ടി പെരുനാട്, ഓമന മണി വയറൻമരുതി,ശാഖാ ഭാരവാഹികളായ വി.കെ വാസുദേവൻ വയറൻമരുതി, സുരേഷ് തൊണ്ടിക്കയം, പ്രമോദ് മാമ്പാറ, സുരേഷ് കപ്പയിൽ, രാജൻ വയറൻമരുതി, പി.കെ ശശി ളാഹ, എം.സി പ്രസാദ്, എം.കെ ബാലൻ, വിലാസ ചന്ദ്രൻ കെ.എം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ദീപു കണ്ണന്നുമൺ, സൂരജ് വയറൻമരുതി, കിഷോർ പെരുനാട് എന്നിവർ സംസാരിച്ചു.