sfi

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് കവാടത്തിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലടിച്ചു. കെ.എസ്.യു പ്രവർത്തകന് പരിക്കേറ്റു. ഇന്ന് എത്തുന്ന നവാഗതരെ വരവേൽക്കാനായുള്ള ഒരുക്കത്തിനിടെ ഇന്നലെ രാത്രി ഒൻപതോടെ ആയിരുന്നു സംഘടനം. കെ.എസ്.യുക്കാർ കവാടത്തിലെ റോഡിൽ മുദ്രാവാക്യം എഴുതി. ഇത് തങ്ങൾ നേരത്തെ ബുക്ക് ചെയ്തിട്ടിരുന്ന സ്ഥലത്താണെന്നും മായ്ക്കണമെന്നും പറഞ്ഞ് എസ്.എഫ്.ഐക്കാരും എത്തി. തമ്മിൽ തർക്കം നടക്കുന്നതിനിടെ കൂട്ട അടിയായി. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുകൂട്ടരേയും പിടിച്ചുമാറ്റി. സ്ഥലത്ത് കാവൽ ഏർപ്പെടുത്തി.