ഓച്ചിറ: മഠത്തിൽക്കാരാണ്മ ഗവ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയർപേഴ്സൺ ആര്യ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം മിനി പൊന്നൻ നവാഗതർക്ക് സമ്മാനപ്പൊതി വിതരണം ചെയ്തു. പ്രഥമാദ്ധ്യാപിക പി.ബി.ബിന്ദു സ്വാഗതം പറഞ്ഞു. നവഭാവന ഗ്രന്ഥശാല പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ്, മുൻ എസ്.എം.സി ചെയർമാൻമാർ സതീഷ് പള്ളേമ്പിൽ, രതീഷ് കാന്ത്, സീനിയർ അസിസ്റ്റന്റ് ശ്രീജ, എം.പി.ടി .എ പ്രസിഡന്റ് നിഷ തുടങ്ങിയവർ സംസാരിച്ചു.