ഓച്ചിറ: സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി പുത്തൻ കൂട്ടുകാരെ ചങ്ങൻകുളങ്ങര ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് നിലവിലുള്ള വിദ്യാർത്ഥികൾ വാദ്യമേളത്തിന്റെയും മുത്തുക്കുടയുടെയും വിവിധ കലാരൂപത്തിലുള്ള ദൃശ്യങ്ങളുടെയും ബലൂണുകളുടെയും അകമ്പടിയോടുകൂടി വർണാഭമായി സ്കൂളിലേക്ക് ഘോഷയാത്രയായി സ്വീകരിച്ചു. തുടർന്ന് നടന്ന പ്രവേശനോത്സവ യോഗം പി.ടി.എ വൈസ് പ്രസിഡന്റ് യു .ഷാനവാസ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് അജിതാകുമാരി സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി യോഗം ഉദ്ഘാടനം ചെയ്തു. ഓച്ചിറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പ്രകാശ്, ഗ്രാമപഞ്ചായത്തംഗം ദിലീപ് ശങ്കർ, സീനിയർ അസിസ്റ്റന്റ് ടി.ചന്ദ്രലേഖ, സ്റ്റാഫ് സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു. കൺവീനർ എസ്. കൃഷ്ണകുമാർ നന്ദി പറഞ്ഞു.