കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ ജയിൽ ലൈബ്രറിക്ക് 2023-24ലെ വികസന ഗ്രാന്റിൽ അനുവദിച്ച പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടേയും കൈമാറ്റചടങ്ങിന്റെയും സാംസ്‌കാരിക പരിപാടികളുടെയും ഉദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ജില്ലാ എക്‌സി.അംഗം എം.ബാലചന്ദ്രൻ, ജയിൽ സൂപ്രണ്ട് കെ.ബി.അൻസർ, ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് സജിജോൺ, വെൽഫെയർ ഓഫീസർ എസ്.എസ്.പ്രീതി തുടങ്ങിയവർ സംസാരിച്ചു.