
കൊല്ലം: കേരളത്തിലെ പെൻഷണർമാരോട് സർക്കാർ അവഗണന കാട്ടുന്നുവെന്ന് ആരോപിച്ച് ഭാരതീയ രാജ്യ പെൻഷണേഴ്സ് മഹാസംഘ്
സംസ്ഥാന തലത്തിൽ നടക്കുന്ന പ്രക്ഷോഭത്തിത്തിൽ പങ്കെടുക്കാൻ ജില്ലാ സമിതി തീരുമാനിച്ചു. സമിതി അഖിലേന്ത്യ അദ്ധ്യക്ഷൻ സി.എച്ച്. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. പി.കെ. മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.എൻ. സുരേഷ് ബാബു (പ്രസിഡന്റ്), കെ. ദേവരാജൻ, ശശിധരൻ ഉണ്ണിത്താൻ (വൈസ് പ്രസിഡന്റ്), ഡോ. സുഭാഷ് (ജനറൽ സെക്രട്ടറി), ബി. സുരേഷ് ബാബു, വിജയധരൻ (സെക്രട്ടറി), ടി. കൃഷ്ണൻകുട്ടി (ട്രഷറർ), കെ. മുരളീധരൻ പിള്ള, എസ്. വാരിജാക്ഷൻ (സംസ്ഥാന കൗൺസിൽ അംഗങ്ങൾ).