pukyila-

കൊല്ലം: കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണം റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പരിശീലന ക്യാമ്പിന്റെ മുന്നോടിയായി ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലും റാലിയിലും കുരുന്നുകളടക്കമുള്ള സ്‌കേറ്റിംഗ് താരങ്ങളും രക്ഷകർത്താക്കളും പങ്കെടുത്തു. ജിക്കു ഹസൻ, കെ.എസ്.പ്രവിൻജിത്ത്, ആർ.സുബിൻ, ഡോ.സി.പി.ഷംസിയ, എ.താജുനിസ, ആർ.ഹിരൺ, എം.അൻസിയ, ഐ.സബീന തുടങ്ങിയവർ നേതൃത്വം നൽകി.