കൊല്ലം: ഡോൺ ബോസ്കോ ബ്രെഡ്സ് ഡ്രീം പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ഡ്രീം പ്രോജക്ട് ജില്ലാ ഡയറക്ടർ ഫാദർ തോമസ് കാട്ടിപറമ്പിൽ അദ്ധ്യക്ഷനായി. കൊല്ലം സി.ഡബ്ല്യു.സി ചെയർമാൻ സനൽ വെള്ളിമൺ മുഖ്യാതിഥിയായി. കൊല്ലം സിവിൽ എക്സൈസ് ഓഫീസർ സോണി ജോസഫ്, വിമുക്തി മിഷൻ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ അരവിന്ദ് ഘോഷ് എന്നിവർ സംസാരിച്ചു. എഫ്.സി.ഡി.പി, ഡോൺ ബോസ്കോ ചിൽഡ്രൻസ് ഫോറം, ഡി.ബി ടെക് കൊല്ലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികളുടെയും യുവാക്കളുടെയും കലാകായിക പരിപാടികൾ അരങ്ങേറി. ലഹരിയുടെ ഉപയോഗം തടയുന്നതിനായി ബോധവത്കരണം, സൗജന്യ കൗൺസലിംഗ്, ഡി അഡിക്ഷൻ സേവനങ്ങൾ എന്നിവ നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായ പ്രോജക്ട് ആണ് ഡ്രീം. ഫോൺ: 6235305224.