കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഈ മാസം 9 മുതൽ ആരംഭിക്കുന്ന വിവിധ പരീക്ഷകൾക്ക് സെന്റർ നമ്പർ 157; കോട്ടയം അമാൻ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജി പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത പഠിതാക്കൾ, സെന്റർ നമ്പർ 123; കോട്ടയം സെയിന്റ്ഗിറ്റ്സ് കോളേജ് ഒഫ് എൻജിനിയറിംഗിൽ പരീക്ഷയെഴുതേണ്ടതാണ്.
പരീക്ഷകൾ ചുവടെ. 1. യു.ജി / പി.ജി രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്- 2022 അഡ്മിഷൻ), 2. യു.ജി രണ്ടാം സെമസ്റ്റർ- (2023 ജനുവരി അഡ്മിഷൻ), 3. പി.ജി ഒന്നാം സെമസ്റ്റർ (2023 ജനുവരി അഡ്മിഷൻ), 4.യു.ജി / പി.ജി ഒന്നാം സെമസ്റ്റർ -(2023 ജൂലായ് അഡ്മിഷൻ). അന്വേഷണങ്ങൾക്ക് e23@sgou.ac.in എന്ന ഇ-മെയിൽ വഴിയോ 9188920013, 9188920014 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.