ocr
ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ഗീതാകുമാരി നിർവഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താ ഭിമുഖ്യത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ഗീതാകുമാരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം ഇന്ദുലേഖ രജീഷ് സ്വാഗതം പറഞ്ഞു. ഹെൽത്ത്‌ സൂപ്പർവൈസർ പ്രദീപ്‌ വാര്യത്ത് മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.ആർ.മണിലാൽ വിഷയാവതരണം നടത്തുകയും പബ്ലിക് ഹെൽത്ത്‌ നഴ്സിംഗ് സൂപ്പർവൈസർ എം.എ.ഷമീന ബീവി, പബ്ലിക് ഹെൽത്ത്‌ നഴ്സ് എ.സലീന, ക്ലാർക്ക് എസ്.ഗായത്രി, ഫാർമസിസ്റ്റ് ആർ.അരവിന്ദ്, നഴ്സിംഗ് ഓഫീസർ എച്ച്.ഷീബ, പി.ആർ.ഒ എസ്.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ്. നസീം നന്ദി പറഞ്ഞു. തുടർന്ന് ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു.