
കൊച്ചി: ഡ്രൈവിംഗ് പരിശീലനവും ലൈസൻസ് വിതരണവും വൻകിട കമ്പനികൾക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
ഒന്നും രണ്ടും ഏക്കർ ഭൂമി പരിശീലന ഗ്രൗണ്ടിനായി സ്വന്തമായി ഉള്ളവർക്ക് മാത്രമേ ഡ്രൈവിംഗ് സ്കൂൾ നടത്താൻ അനുവദിക്കുകയുള്ളൂ എന്ന തീരുമാനം വൻകിട കുത്തക കമ്പനികൾക്ക് കടന്നുവരാനുള്ള അവസരം നൽകും.
സംസ്ഥാനത്ത് ലേണിംഗ് ലൈസൻസിന്റെയും ഡ്രൈവിംഗ് ടെസ്റ്റിന്റെയും എണ്ണം ആവശ്യാനുസരണം വർദ്ധിപ്പിക്കണമെന്നും ഡ്രൈവിംഗ് ടെസ്റ്റ് സമയത്ത് സ്കൂൾ പരിശീലകർ ഗ്രൗണ്ടിൽ ഹാജരാകണമെന്ന
നിർദ്ദേശം പിൻവലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എ.പി.പ്രകാശൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.രാജു, സെക്രട്ടറിമാരായ കെ.കെ.അഷറഫ്, എലിസബത്ത് അസീസി, അഡ്വ. ആർ.സജിലാൽ, എറണാകുളം ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോർജ് തോമസ്, എ.വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. മനോജ് പെരുമ്പള്ളി നന്ദി പറഞ്ഞു.
ഭാരവാഹികളായി അഡ്വ. ജോർജ് തോമസ് (പ്രസിഡന്റ്), എ.പി.പ്രകാശൻ (വർക്കിംഗ് പ്രസിഡന്റ്), മനോജ് പെരുമ്പിള്ളി, കെ.ബിന്ദു (വൈസ് പ്രസിഡന്റ്), അഡ്വ. ആർ.സജിലാൽ (ജനറൽ സെക്രട്ടറി), വി.ജയചന്ദ്രൻ, സി.ഡി.ദിലീപ് കുമാർ, വി.മുരളീധരൻ (ജോ. സെക്രട്ടറി), എ.വി.ഉണ്ണിക്കൃഷ്ണൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.