adichanallor-

കൊല്ലം: എസ്.എൻ.ഡി.പി യോഗം ആദിച്ചനല്ലൂർ 806-ാം നമ്പർ ശാഖാ വാർഷികവും റാങ്ക് ജേതാക്കൾക്ക് അനുമോദനവും എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ

പ്ലസ് വാങ്ങിയവർക്കുള്ള ക്യാഷ് അവാർഡ്, സൗജന്യ പഠനോപകരണം എന്നിവയുടെ വിതരണവും ശാഖാ മന്ദിരത്തിൽ നടന്നു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി.എൻ.മുരളീധരൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ വി.പ്രശാന്ത്, വനിതാ സംഘം യൂണിയൻ സെക്രട്ടറി ബീനാ പ്രശാന്ത്, കമ്മിറ്റി അംഗങ്ങളായ ജി.സുഗതൻ, മനോഹരൻ, സന്തോഷ്, അരുൺ കുമാർ, വനിതാ സംഘം പ്രസിഡന്റ്‌ ഗിരിജ സെക്രട്ടറി ഷീല അനിൽ, മുൻ ശാഖാഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.