കൊല്ലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ആയിരം ബാലവേദികൾ രൂപീക്കുന്നത്തിന്റെ ഭാഗമായി ജില്ലയിൽ 80 ബാലവേദികൾ രൂപീകരിച്ചതിന്റെ പ്രഖ്യാപനം മുഖത്തല ക്ലാസിക് സ്റ്റഡി സെന്ററിൽ ചേർന്ന ബാലവേദി യോഗത്തിൽ കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ നിർവഹിച്ചു.
അന്ധവിശ്വാസത്തിലും അനാചാരത്തിലും ആണ്ടുപോകാത്ത പുതുതലമുറയെ വാർത്തെടുക്കാൻ ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന, വിശകലനം ചെയ്യുന്ന പുതിയ തലമുറയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കളികളിലൂടെയും പാട്ടുകളിലൂടെയും ഗഹനങ്ങളായ ശാസ്ത്ര തത്വങ്ങളെ കുട്ടികളുടെ മനസിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ ബാലവേദി കൺവീനർ മോഹൻദാസ് തോമസ് സ്വാഗതം പറഞ്ഞു. ബാലവേദി റിസോഴ്സ് പേഴ്സൺമാർക്കുള്ള കൈപ്പുസ്തകം ജില്ലാ സെക്രട്ടറി എൻ.മോഹനൻ ആർ.പി.മുഹമ്മദ് ഷരീഫിന് നൽകി പ്രകാശനം ചെയ്തു. പോസ്റ്റർ ബാലവേദി കുട്ടികൾക്ക് നൽകി പ്രകാശനം ചെയ്തു. പരിഷത്ത് മുഖത്തല മേഖല സെക്രട്ടറി ബൈജു, ജില്ലാ കമ്മറ്റി അംഗം ഷീല തുടങ്ങിയവർ പങ്കെടുത്തു. മുഖത്തല മേഖല ബാലവേദി കൺവീനർ ഗിരീഷ് നന്ദി പറഞ്ഞു.