 
കരുനാഗപ്പള്ളി : ആലപ്പാട് കുഴിത്തുറയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ വാറ്റുചാരായവും 210 ലിറ്റർ കോടയും പിടികൂടി. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് വില്ലേജിൽ കുഴിത്തുറ മുറിയിൽ മുതിരത്തറ വീട്ടിൽ സതീശന്റെ (58) പേരിൽ കേസെടുത്തു. വീടിന്റെ സമീപത്തെ താത്കാലിക ഷെഡിൽ കന്നാസുകളിലായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ ,എച്ച്.ചാൾസ് , അൻസർ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കുഴിത്തുറ ഭാഗത്തുനിന്നും എക്സൈസ് പിടിച്ചെടുത്ത കോട നശിപ്പിക്കുന്നു