desfdsgfdgfdgd
എസ്.എൻ.ഡി.പി യോഗം പുക്കുളം 3525-ാം നമ്പർ ശാഖയിൽ എൽ.കെ.ജി മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു


പരവൂർ: എസ്.എൻ.ഡി.പി യോഗം പുക്കുളം 3525-ാം നെമ്പർ ശാഖയിൽ എൽ.കെ.ജി മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകി. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ജി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഇരുന്നുറോളം കുട്ടികൾക്ക് പഠനോപകരണ നൽകി. ശാഖ സെക്രട്ടറി ഇൻ ചാർജ് കെ. ബാലൻ, യൂണിയൻ കൗൺസിലർ കെ. ചിത്രാംഗദൻ, വൈസ് പ്രസിഡന്റ്‌ സുന്ദരൻ, വിമലാ ദാസൻ എന്നിവർ സംസാരിച്ചു.