എഴുകോൺ : 30 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച സഹകണ സംഘം അസി. രജിസ്ട്രാർ ( ജനറൽ) എൻ.വിനോദ് കുമാറിന് താലൂക്കിലെ കാർഷികേതര സംഘങ്ങൾ ചേർന്ന് യാത്രഅയപ്പ് നൽകി. കൊട്ടാരക്കര താലൂക്ക് അസി.ഡയറക്ടർ ( ഓഡിറ്റ് ) ഗിരീഷ് കുമാർ മെമെന്റോ നൽകി ആദരിച്ചു. നെടുമൺകാവ് റൂറൽ സഹകരണ സംഘം സെക്രട്ടറി കെ.എസ്.രാജേഷ് കുമാർ അദ്ധ്യക്ഷനായി. വിവിധ സംഘങ്ങളുടെ സെക്രട്ടറിമാർ സംസാരിച്ചു. ഇട്ടിവ റൂറൽ സഹകരണ സംഘം സെക്രട്ടറി ഉഷാകുമാരി സ്വാഗതവും കുഴിമതിക്കാട് റെസിഡൻസ് വെൽഫെയർ സൊസൈറ്റി അക്കൗണ്ടന്റ് രോഹിത് നന്ദിയും പറഞ്ഞു.