കൊല്ലം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിർദ്ധനർക്കുള്ള ഭവനനിർമ്മാണ സഹായ വിതരണം നാളെ വൈകിട്ട് 3ന് കൊല്ലം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനവും ചെക്ക് വിതരണവും നടത്തും. സോണൽ ഹെഡ് എം.പി.ജാഫർ അദ്ധ്യക്ഷനാകും. കൗൺസിലർ ഹണി ബഞ്ചമിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി.പ്രേം, കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, മാതൃഭൂമി ബ്യൂറോ ചീഫ് ജി.സജിത്ത് കുമാർ എന്നിവർ സംസാരിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡെപ്യൂട്ടി ഷോറൂം ഹെഡ് ഷാജസൂർ സ്വാഗതവും പി.ആർ.ഒ കെ.പി.സന്തോഷ് കുമാർ നന്ദിയും പറയും.