ksheera-
കേരള ക്ഷീരകർഷക കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ നടത്തിയ ലോക ക്ഷീരദിനാഘോഷം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാനത്ത് കൊടുംവേനലിൽ ചത്ത അഞ്ഞൂറിലേറെ കറവപ്പശുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ എ.കെ.ഹഫീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക ക്ഷീരദിനം കേരള ക്ഷീരകർഷക കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കടയിൽ ഉദ്‌ഘാടനം ചെയ്യുകയായായിരുന്നു അദ്ദേഹം.

ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതുജനങ്ങൾക്ക് ചൂടുപാൽ വിതരണം ചെയ്തു.

കർഷകരെ സഹായിക്കാൻ മൂന്നുമാസം സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്യാൻ ക്ഷീരവികസന വകുപ്പും മിൽമയും തയ്യാറാകണമെന്ന് കേരള ക്ഷീരകർഷക കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ക്ഷീരകർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ്‌ വടക്കേവിള ശശി മുഖ്യപ്രഭാഷണം നടത്തി. അൻസാർ അസീസ്, ഒ.ബി.രാജേഷ്, ബി.ശങ്കരനാരായണ പിള്ള, ഡി.ഗീതാകൃഷ്ണൻ, പനയം സജീവ്, ബി.മോഹനൻ, കെ.കിഷോർ, ഓലയിൽ ചന്ദ്രൻ, എം.നൗഷാദ്, ചന്ദ്രൻപിള്ള, സുധീർ കൂട്ടുവിള എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.കെ.ഹർഷകുമാർ സ്വാഗതവും സെക്രട്ടറി കെ.ധർമ്മദാസ്‌ നന്ദിയും പറഞ്ഞു.