sulabha

ഓടനാവട്ടം: കാണാതായ വീട്ടമ്മയുടെ മൃതദേഹം നാലാം നാൾ കട്ടയിൽ തോട്ടിൽ നിന്ന് കണ്ടെത്തി. കട്ടയിൽ സുധർമ്മ വിലാസത്തിൽ രാധാകൃഷ്ണന്റെ ഭാര്യ സുലഭ രാധാകൃഷ്ണന്റെ (50) മൃതദേഹമാണ് രണ്ടര കിലോമീറ്ററോളം അകലെയുള്ള അറുവലക്കുഴി ഭാഗത്ത് കണ്ടെത്തിയത്.

കനത്ത മഴയിൽ കട്ടയിൽ തോട് കരകവിഞ്ഞൊഴുകുകയായിരുന്നു. കൊട്ടാരക്കര അഗ്നിശമന സേനയും പൂയപ്പള്ളി പൊലീസും കഴിഞ്ഞ മൂന്ന് ദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അഗ്നിശമന സേനാ ജീവനക്കാരൻ മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷൻ ഓഫീസർ ആർ.ഷിജു, ഫയർ ഓഫീസർമാരായ ഷാജുദ്ദീൻ, ഷാൻകുമാർ, സോണി.എസ്.കുമാർ, പൂയപ്പള്ളി സി.ഐ ഷാജിമോൻ, എസ്.ഐ രജനീഷ് എന്നിവരുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.

ഏക മകൾ മേഘ കൃഷ്ണന്റെ വിവാഹം ജൂലായ് 10ന് നടക്കാനിരിക്കുകയായിരുന്നു. ദിവസങ്ങളായി ഇവർ കടുത്ത മാനസിക വിഷമിത്തിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഭർത്താവ് രാധാകൃഷ്ണൻ വിദേശത്താണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ട് അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.