photo
ഇടമൺ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭസംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി വിദ്യാർത്ഥിക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഇടമൺ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടത്തി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. പുനലൂർ തലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ എൻ.കോമളകുമാർ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സി.അജയപ്രാസദ്, ലൈബ്രറി സെക്രട്ടറി എസ്.സുനിൽകുമാർ, സാംസൺ, സുധർമ്മ, സുമ തുടങ്ങിയവർ സംസാരിച്ചു.