കരൂുനാഗപ്പള്ളി: സി.പി.ഐ, എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 7ന് ആരംഭിച്ച ശുചീകരണം 11 മണി യോടെ സമാപിച്ചു. ഐ.ഷിഹാബ്, ശശിധരൻപിള്ള, ജഗദ് ജീവൻലാലി, ആർ.രവി, ബി.ശ്രീകുമാർ, .യു.കണ്ണൻ, അഡ്വ.ബി.മനു, വസുമതി രാധാകൃഷ്ണൻ, ശ്രീധരൻപിള്ള, അജയൻപിള്ള, സീനാ നവാസ്, മഹേഷ് ജയരാജ്, ഷാജി, അയ്യപ്പൻ, പാട്ടക്കണ്ടത്തിൽ നാസർ,ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.